ന്യൂഡല്‍ഹി : ഇസ്രയേലില്‍ കുടുങ്ങിയ 16 മലയാളികള്‍ കൂടി നാളെ എത്തും. ഓപ്പറേഷന് അജയ് എന്ന് പേര് നല്കിയ ദൗത്യത്തില്‍ ഇതുവരെ 212 പേരെ തിരിച്ചെത്തിച്ചു. തുടര്‍പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഡല്‍ഹി കേരള ഹൗസില്‍ കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. 24 മണിക്കൂറും എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുന്ന തരത്തിലാണ് കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം.
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ എത്തിയത്. സംഘത്തില്‍ 9 മലയാളികളാണ് ഉണ്ടായിരുന്നത്.
ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് ആദ്യ വിമാനം ഡല്‍ഹിയില്‍ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നേരിട്ടെത്തി ഇസ്രയേലില്‍ നിന്നെത്തിയവരെ സ്വീകരിച്ചു. ഇസ്രയേലില്‍ കുടുങ്ങിയ എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടില്‍ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.