കൊച്ചി : വളരെയേറെ പരാതികള്‍ ഉയര്‍ന്നുവരുന്നതും വ്യാപകമായിക്കൊണ്ടിരിക്കുന്നതുമായ തട്ടിപ്പുരീതിയാണ് ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പ്. ഇന്റര്‍നെറ്റിലും മറ്റും ജോലി ഒഴിവുകള്‍ സെര്‍ച്ച് ചെയ്യുന്നവരുടെ ഡേറ്റാബേസ് സംഘടിപ്പിച്ച് അവര്‍ക്കാണ് തട്ടിപ്പുസംഘങ്ങള്‍ ജോലി വാഗ്ദാനം ചെയ്യുന്നത്. വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന മോഹന വാഗ്ദാനം നല്കി ചെറുപ്പക്കാരെയും ജോലി അന്വേഷിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളെയുമാണ് ഇവര്‍ കെണിയില്‍ വീഴുത്തുന്നത്. വ്യക്തിഗത ബാങ്കിങ് വിവരങ്ങള്‍, വലിയ തുകയായി രജിസ്ട്രേഷന് ഫീസ് എന്നിവ ചോദിച്ച് നടത്തുന്ന ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്കി.
തൊഴില്‍ നല്കുന്ന സ്ഥാപനത്തിന്റെ യഥാര്‍ത്ഥ വെബ്സൈറ്റില്‍ നിന്നോ നേരിട്ടോ ആധികാരികത പരിശോധിച്ചു കണ്ടുപിടിക്കുകയാണ് ഓണ്‍ലൈന്‍ ജോലി തട്ടിപ്പില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗ്ഗം. ഒരു അംഗീകൃത സ്ഥാപനവും ഒടിപി, വ്യക്തിഗത ബാങ്കിംഗ് വിവരങ്ങള്‍, വലിയ തുകയായി രജിസ്ട്രേഷന് ഫീസ് എന്നിവ വാങ്ങില്ല എന്നത് അറിഞ്ഞിരിക്കുക.
ഓണ്‍ലൈന്‍ ജോലി തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ വിളിച്ച് സൈബര്‍ പൊലീസിന്റെ സഹായം തേടാനും കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് :-
വളരെയേറെ പരാതികള്‍ ഉയര്‍ന്നുവരുന്നതും വ്യാപകമായിക്കൊണ്ടിരിക്കുന്നതുമായ തട്ടിപ്പുരീതിയാണ് ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പ്. ഇന്റര്‍നെറ്റിലും മറ്റും ജോലി ഒഴിവുകള്‍ സെര്‍ച്ച് ചെയ്യുന്നവരുടെ ഡേറ്റാബേസ് സംഘടിപ്പിച്ച് അവര്‍ക്കാണ് തട്ടിപ്പുസംഘങ്ങള്‍ ജോലി വാഗ്ദാനം ചെയ്യുന്നത്. പലപ്പോഴും ചെറുപ്പക്കാരും ജോലി അന്വേഷിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളും വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന വാഗ്ദാനത്തില്‍ വീണു പോകാറുണ്ട്.
ശമ്പളം ബാങ്ക് അക്കൗണ്ടിലേയ്ക്ക് അയയ്ക്കാന്‍ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളും സ്വകാര്യ വിവരങ്ങളും തട്ടിപ്പുകാര്‍ വാങ്ങുകയും അതുപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്യുന്നു. ചിലപ്പോള്‍ രജിസ്ട്രേഷന് ഫീസ് ഇനത്തില്‍ പണം വാങ്ങി കബളിപ്പിക്കുകയും ചെയ്യുന്നു.
തൊഴില്‍ നല്കുന്ന സ്ഥാപനത്തിന്റെ യഥാര്‍ത്ഥ വെബ്സൈറ്റില്‍ നിന്നോ നേരിട്ടോ ആധികാരികത പരിശോധിച്ചു കണ്ടുപിടിക്കുകയാണ് ഓണ്‍ലൈന്‍ ജോലി തട്ടിപ്പില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗ്ഗം. ഒരു അംഗീകൃത സ്ഥാപനവും ഒടിപി, വ്യക്തിഗത ബാങ്കിംഗ് വിവരങ്ങള്‍, വലിയ തുകയായി രജിസ്ട്രേഷന് ഫീസ് എന്നിവ വാങ്ങില്ല എന്നത് അറിഞ്ഞിരിക്കുക.
വിവേകപൂര്‍വ്വം പെരുമാറി തൊഴില്‍ തട്ടിപ്പിനിരയാവാതെ നോക്കേണ്ടത് നിങ്ങളുടെ കടമയാണ്.
ഓണ്‍ലൈന്‍ ജോലി തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ വിളിച്ച് സൈബര്‍ പോലീസിന്റെ സഹായം തേടുക. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.