കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സഹകരണ രജിസ്ട്രാര്‍ ടി.വി.സുഭാഷ് ഇഡി ഓഫീസില്‍ ഹാജരായി. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.കഴിഞ്ഞ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും സാവകാശം തേടുകയായിരുന്നു. 2012മുതലാണ് കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പ് നടന്നുതുടങ്ങിയത്. 2016 മുതല്‍ ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നുവന്നു.
ഈ സമയത്തൊന്നും സഹകരണ രജിസ്ട്രാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നില്ലേ എന്ന് ഇഡി പരിശോധിക്കും. കണക്കുകള്‍ ഓഡിറ്റ് ചെയ്തപ്പോള്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്പ്പെട്ടിരുന്നില്ലേ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത തേടും. തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഇഡി പരിശോധിക്കും.