തിരുവനന്തപുരം: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ വിദ്യാർഥിനിയെ കടന്നുപിടിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ടിവി-സ്റ്റേജ് കോമഡി താരം ബിനു ബി. കമാലിനെ (40) കോടതി റിമാൻഡ് ചെയ്തു. ബുധനാഴ്ച വൈകിട്ട് 4.45 ഓടെയാണ് തമ്പാനൂരിൽനിന്നു നിലമേലേക്കു പോയ ബസിൽ വിദ്യാർഥിനി അതിക്രമത്തിന് ഇരയായത്. മോശം പെരുമാറ്റം ഉണ്ടായതോടെ പെൺകുട്ടി ബസിനുള്ളിൽ ബഹളം വച്ചു. പിന്നാലെ ബസ് നിർത്തിയതോടെ ബിനു പുറത്തേയ്ക്ക് ഇറങ്ങിയോടി. യാത്രക്കാരും നാട്ടുകാരും പിന്നാലെയെത്തിയെങ്കിലും കടന്നുകളഞ്ഞ ഇയാളെ പിന്നീട് വട്ടപ്പാറ ശീമമുള മുക്കിൽനിന്നു കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നു വട്ടപ്പാറ എസ്എച്ച്ഒ എസ്.ശ്രീജിത്ത് പറഞ്ഞു.