ഭോപ്പാൽ : മധ്യപ്രദേശിനു വേണ്ടത് ഇരട്ട എൻജിൻ സർക്കാരല്ല മറിച്ച് വികസനത്തിനും ക്ഷേമത്തിനുമായി ആം ആദ്മി പാർട്ടിയുടെ രൂപത്തിലുള്ള പുതിയ എൻജിനാണെന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ.
മധ്യപ്രദേശിനു കേന്ദ്രവും സംസ്ഥാനവും കൂട്ടി ഒരു ഇരട്ട എൻജിൻ സർക്കാരുണ്ട്. പക്ഷേ വണ്ടി അനങ്ങുന്നുണ്ടോ, ഇല്ല. അപ്പോൾ സംസ്ഥാനത്തിനു വേണ്ടത് ഇരട്ട എൻജിനല്ല മറിച്ച് ഒരു പുതിയ എൻജിനാണ്.
രാജ്യത്തു കേജരിവാൾ എൻജിൻ ലോഞ്ച് ചെയ്തിരുന്നു. ഈ എൻജിൻ മലിനീകരണം തുപ്പില്ല. വേഗത്തിൽ ഓടുകയും ചെയ്യും. ഡൽഹിയിലെയും പഞ്ചാബിലെയും ജനങ്ങൾ ഈ മോഡൽ അംഗീകരിച്ചു കഴിഞ്ഞുവെന്നും മൻ കൂട്ടിച്ചേർത്തു.