തിരുവനന്തപുരം : സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ നയിക്കുന്ന 17 അംഗ ടീമിനെയാണ് പി.പ്രശാന്ത് അധ്യക്ഷനായ കെസിഎയുടെ സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തത്. ബാറ്റർ രോഹൻ എസ്. കുന്നുമ്മലാണ് ടീമിന്റെ ഉപനായകൻ.
കേരളത്തിനായി ഈ സീസൺ മുതൽ കളിക്കുന്ന ശ്രേയസ് ഗോപാലും കഴിഞ്ഞ സീസണുകളിൽ കളിച്ച ജലജ് സക്സേനയും ടീമിലിടം നേടി. ഒക്ടോബർ 16 മുതൽ 27 വരെ മുംബൈയിലാണ് ടൂർണമെന്റ് നടക്കുക.
ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ (വൈസ് ക്യാപ്റ്റൻ), ജലജ് സക്സേന, ശ്രേയസ് ഗോപാൽ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, അബ്ദുൾ ബാസിത്, വിഷ്ണു വിനോദ്, സിജോമോൻ ജോസഫ്, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി, കെ.എം.ആസിഫ്, സി.വി.വിനോദ്കുമാർ, വരുൺ നായനാർ, മനു കൃഷ്ണൻ, എം.അജ്നാസ്, സൽമാൻ നിസാർ, പി.കെ.മിഥുൻ.