കൊച്ചി : കേരള മീഡിയ അക്കാദമിയുടെ രണ്ടു വര്‍ഷത്തെ ഇന്ത്യന്‍ മീഡിയ പേഴ്സണ്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. 2021-22ലെ അവാര്‍ഡിന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും അഭിമുഖകാരനുമായ കരണ്‍ ഥാപ്പര്‍ അര്‍ഹനായി. എന്‍ഡിടിവി മുന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ രവീഷ് കുമാറിനാണ് 2022-23 വര്‍ഷത്തെ അവാര്‍ഡ്. 2022-23 വര്‍ഷത്തെ സ്പെഷ്യല്‍ ജൂറി അവാര്‍ഡിന് ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര് രാജഗോപാലും അര്‍ഹനായി.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്കാരം. നവംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് മീഡിയ അക്കാദമി ചെയര്മാന് ആര് എസ് ബാബു അറിയിച്ചു.തോമസ് ജേക്കബ്, ഡോ. വേണു രാജാമണി, ജോസി ജോസഫ്, ഡോ. മീന ടി പിളള എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്. നേരത്തെ എന്‍ റാമും ബര്‍ഖ ദത്തും പുരസ്കാരത്തിന് അര്‍ഹരായിരുന്നു.