സിബിഐ സീരിസിന്റെ ആറാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന് കെ മധു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സീരീസ് ആണ് സിബിഐ സിനിമ. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത അഞ്ച് സിനിമകളാണ് ഈ സീരിസില്‍ ഇതുവരെ എത്തിയത്.
മസ്ക്കറ്റില്‍ വെച്ചു നടന്ന ഹരിപ്പാട് കൂട്ടായ്മയുടെ വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ആറാം ഭാഗത്തെ കുറിച്ച് കെ മധു പറഞ്ഞത്.1988ല്‍ പുറത്തിറങ്ങിയ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ ആയിരുന്നു ഈ സീരിസിലെ ആദ്യ സിനിമ. ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നിവയാണ് ആദ്യ നാല് ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷമാണ് സീരിസിലെ അഞ്ചാമത്തെ ചിത്രമായ ‘സിബിഐ 5: ദ ബ്രെയ്ന്‍’ എത്തിയത്. എന്നാല്‍ ഈ ചിത്രം ശ്രദ്ധ നേടിയിരുന്നില്ല. പ്രേക്ഷകരെ സ്വാധീനിക്കാന്‍ സാധിക്കാത്ത ചിത്രത്തിന് വിമര്‍ശനങ്ങള്‍ ആയിരുന്നു ലഭിച്ചു കൊണ്ടിരുന്നത്. അഞ്ചാം ഭാഗത്തിന് വേണ്ട വിധത്തിലുള്ള സ്വീകാര്യത ബോക്സ് ഓഫീസില്‍ ലഭിച്ചില്ലെങ്കിലും പഴയ സേതുരാമയ്യരെ അണുവിട വ്യത്യസമില്ലാതെ അവതരിപ്പിച്ച മമ്മൂട്ടിയുടെ പ്രകടനത്തിന് കൈയ്യടി ലഭിച്ചിരുന്നു.