കൊല്‍ക്കത്ത : പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍ മരിച്ചെന്ന വാര്‍ത്ത തെറ്റെന്ന് മകള്‍ നന്ദന സെന്‍.
ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ക്ലോഡിയ ഗോള്‍ഡിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് മരണ വിവരം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് വാര്‍ത്താ ഏജന്‍സികളും ഇത് റിപ്പോര്‍ട്ട് ചെയ്തു.
വളരെ മോശം വാര്‍ത്തയാണെന്നും തന്റെ പ്രിയപ്പെട്ട പ്രൊഫസര്‍ മരിച്ചെന്നുമായിരുന്നു ക്ലോഡിയ ഗോള്‍ഡിന്റെ പേരില്‍ വന്ന ട്വിറ്റര്‍ കുറിപ്പ്. തൊട്ടു പിന്നാലെയാണ് വാര്‍ത്ത തെറ്റാണെന്ന് നിഷേധിച്ച് മകള്‍ പ്രതികരിച്ചത്. പിതാവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് നന്ദന എക്സില്‍ കുറിച്ചത്. ഹാര്‍വാര്‍ഡിലാണ് തങ്ങളുള്ളതെന്നും നന്ദന കൂട്ടിച്ചേര്‍ത്തു.