കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കളളപ്പണ ഇടപാട് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത സിപിഎം കൗണ്‍സിലര്‍ പി ആര് അരവിന്ദാക്ഷനെയും ബാങ്ക് ജീവനക്കാരന് ജില്‍സിനെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് ഇവരെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കിയത്. പ്രതികളുടെ ജാമ്യാപേക്ഷ പന്ത്രണ്ടാം തീയതി കോടതി വീണ്ടും പരിഗണിക്കും.
പ്രതികള്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. ഒന്നാം പ്രതി സതീഷിന്റെ ഫോണില്‍ നിന്ന് ലഭിച്ച ശബ്ദ രേഖകളിലുള്ള ശബ്ദം തന്റേതാണെന്ന് അരവിന്ദാക്ഷന് സമ്മതിച്ചതായും ഇഡി കോടതിയില്‍ പറഞ്ഞു.
എന്നാല്‍, മറ്റു ചോദ്യങ്ങളോട് ഓര്‍മ്മയില്ല എന്ന മറുപടിയാണ് നല്‍കുന്നതെന്നും ഇഡി പറഞ്ഞു. ആറ് ശബ്ദരേഖകളാണ് തന്നെ കേള്‍പ്പിച്ചതെന്നും പതിമൂന്നെണ്ണം കേട്ടു എന്ന് പറഞ്ഞ് ഒപ്പു വയ്പ്പിച്ചു എന്നും അരവിന്ദാക്ഷന് കോടതിയില്‍ പറഞ്ഞു.