ഹൈദരാബാദ്: ഏകദിന ലോകകപ്പിലെ എട്ടാം മത്സരത്തിൽ പാകിസ്താനെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് . ടോസ് നേടിയ ടീം 11.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 69 റൺസടിച്ചു. ഓപ്പണറായ കുശാൽ പെരേര പൂജ്യത്തിന് പുറത്തായി.
ടോസ് നേടിയ ലങ്കൻ നായകൻ ദാസുൻ ശനക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ഒരു മാറ്റത്തോടെയാണ് ലങ്കൻ ടീം ഇന്നിറങ്ങുന്നത്. കാസുൻ രജിതയ്ക്ക് പകരം മഹീഷ് തീക്ഷണ അന്തിമ ഇലവനിൽ ഇടംപിടിച്ചു. അതേസമയം, പാക് ടീമിൽ ഫഖർ സമാനു പകരം അബ്ദുള്ള ഷഫീഖ് ടോപ് ഓർഡറിൽ എത്തി.
പാക്കിസ്ഥാൻ ടീം: അബ്ദുള്ള ഷഫീഖ്, ഇമാം-ഉൾ-ഹഖ്, ബാബർ അസം, മുഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് നവാസ്, ഷദബ് ഖാൻ, ഹസൻ അലി, ഷഹീൻഷാ അഫ്രീദി, ഹാരിസ് റൗഫ്
ശ്രീലങ്ക ടീം: പത്തും നിസങ്ക, കുശാൽ പെരേര, കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡിസിൽവ, ദാസുൻ ശനക, ദുനിത് വെല്ലാലെഗെ, മഹീഷ് തീക്ഷണ, മതീഷ് പതിരണ, ദിൽഷൻ മധുശനക
Dasun Shanaka calls it right and Sri Lanka have chosen to bat first 🏏
— ICC Cricket World Cup (@cricketworldcup) October 10, 2023
Maheesh Theekshana returns to the playing XI 👊#CWC23 #PAKvSL 📝: https://t.co/Kjs6o5D4Pc pic.twitter.com/0bgLOt7BcP