ഹൈദരാബാദ് : ലോകകപ്പ് ക്രിക്കറ്റില്‍ നെതര്‍ലന്‍ഡ്സിനെതിരെ ന്യൂസിലന്‍ഡിന് ജയം. 99 റണ്‍സിനാണ് കിവീസ് ഡച്ച് ടീമിനെ തകര്‍ത്തത്. 332 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡച്ച് ടീമിനെ 46.3 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് കിവീസ് ജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലെ ജയം ആണ് കിവീസിന്റേത്.
കിവീസിന്റെ ഇടം കൈയന്‍ സ്പിന്നര്‍ മിച്ചല്‍ സാന്റ്നര്‍ ഡച്ച് ടീമിനെ നിലം പരിശാക്കി. 10 ഓവറില്‍ 56 റണ്‍സ് വഴങ്ങിയ സാന്റ്നര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെന് റി മൂന്ന് വിക്കറ്റെടുത്തു.
73 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 69 റണ്‍സെടുത്ത കോളിന് അക്കര്മാന് മാത്രമാണ് ഡച്ച് ടീമിന് വേണ്ടി പൊരുതിയത്. ക്യാപ്റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്സ് 27 പന്തില്‍ നിന്ന് 30 റണ്‍സെടുത്തു. സിബ്രന്‍ഡ് എംഗല് ബ്രെക്റ്റ് 29 റണ്‍സെടുത്ത് പുറത്തായി. വിക്രം സിങ്, മാക്സ് ഒഡൗഡ്, ബാസ് ഡെ ലീഡ് എന്നിവരാരും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചില്ല.
73 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയടത്തം 69 റണ്‍സെടുത്ത കോളിന് അക്കെര്മാന് മാത്രമാണ് ഡച്ച് ടീമിന് വേണ്ടി പൊരുതി നിന്നത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുത്തിരുന്നു. വില്‍ യങ്, രചിന് രവീന്ദ്ര, ടോം ലാഥം എന്നിവരുടെ അര്‍ഥ സെഞ്ച്വറികളാണ് കിവീസിനെ മികച്ച സ്കോറിലെത്തിച്ചത്.