ന്യൂഡൽഹി : ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ച് ഉടൻ പരിഗണിക്കില്ല. ഈ മാസം പന്ത്രണ്ടിന് ഒൻപതംഗ ബെഞ്ച് പരിഗണിക്കുന്ന ഹർജികളുടെ പട്ടിക സുപ്രീംകോടതി പുറത്തുവിട്ടതിൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ ഉൾപെട്ടിട്ടിട്ടില്ല. ഒൻപതംഗ ബെഞ്ച് പരിഗണിക്കുന്ന മറ്റ് നാല് കേസുകളാണ് പട്ടികയിൽ ഉള്ളത്.
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബർ 28ന് പുറപ്പെടുവിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളും 2006ൽ യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ നൽകിയ ഹർജികളും ഈ മാസം പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പട്ടികയിൽ ലിസ്റ്റ് ചെയ്യപ്പെടാത്തതിനാൽ മറ്റേതെങ്കിലും ദിവസമായിരിക്കും വിഷയം പരിഗണിക്കുക.