തിരുവന്തപുരം : യുഡിഎഫ് കാലത്തെ വൈദ്യുതി കരാര്‍ റദ്ദാക്കിയതിനു പിന്നില്‍ അഴിമതിയെന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്. കരാര്‍ റദ്ദാക്കിയതിനു പിന്നിലെ അഴിമതി അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അഴിമതി നടന്നതെന്നു സംശയിക്കണം. കെഎസ്ഇബിയുടെ ബാധ്യത ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല. എന്ത് വിലകൊടുത്തും ചെറുക്കുമെന്നും വിഡി സതീശന് വ്യക്തമാക്കി.