കണ്ണൂര്‍ : കോണ്‍ഗ്രസിന് വര്‍ഗീയതയ്ക്കെതിരേ ഉറച്ച നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ സംഘപരിവാറുമായി സമരസപ്പെടുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കണ്ണൂരില്‍ നടന്ന എല്‍ഡിഎഫ് കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഘപരിവാറുകാരുടെ മനസിന് നേരിയ മുഷിച്ചില് പോലും വേണ്ടെന്നാണ് കോണ്‍ഗ്രസ് നയം.
കോണ്‍ഗ്രസിലെ ഒരു വിഭാഗം എപ്പോഴും സംഘപരിവാറിനൊപ്പമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ആരോപിക്കപ്പെട്ട കാര്യങ്ങളൊന്നും അന്വേഷണത്തില്‍ തെളിയിക്കപ്പെട്ടില്ല.
ഇതിന് പിന്നിലുള്ള സൂത്രധാരനെ കൈയോടെ പിടികൂടി. ഗൂഢാലോചനയ്ക്ക് പിന്നില്‍ ചില വ്യക്തികളും മാധ്യമസ്ഥാപനങ്ങളുമുണ്ട്. സര്‍ക്കാരിനെതിരെയുള്ള കെട്ടിച്ചമയ്ക്കലുകള്‍ ഇനിയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.