കൊച്ചി : ജെഡിഎസ് കേരളഘടകം ബിജെപിയുമായി സഹകരിക്കില്ലെന്നാവര്‍ത്തിച്ച് മാത്യു ടി.തോമസ് എംഎല്‍എ. ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ എല്ലാ കാര്യങ്ങളിലും തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പാര്‍ട്ടി രൂപീകരിക്കണോ, മറ്റ് ഏതെങ്കിലും പാര്‍ട്ടിയുമായി ലയിക്കണോ തുടങ്ങിയ കാര്യങ്ങളില്‍ യോഗം തീരുമാനം എടുക്കും. കൂറുമാറ്റ നിരോധന നിയമ പ്രശ്നങ്ങള്‍, പാര്‍ട്ടി ചിഹ്നം ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ചചെയ്യുക. തങ്ങള്‍ക്ക് സിപിഎമ്മില്‍ നിന്ന് സമ്മര്‍ദമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ജെഡിഎസിന്റെ നിര്‍ണായക സംസ്ഥാന സമിതി യോഗം കൊച്ചിയില്‍ തുടങ്ങി. പാര്‍ട്ടി ദേശീയ നേതൃത്വം എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായതിനേ തുടര്‍ന്നുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനാണ് അടിയന്തര യോഗം വിളിച്ചത്.
എൻഡിഎയുടെ ഭാഗമായി നിന്നുകൊണ്ട് ഇടതുമുന്നണിയില്‍ തുടരാന്‍ സാധിക്കില്ലെന്ന് പാര്‍ട്ടി കേരളഘടകത്തിന് സിപിഎം മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.