തിരുവനന്തപുരം: സർക്കാരിനെതിരായ സമരം കൂടുതൽ ശക്തിപ്പെടുത്താൻ യു.ഡി.എഫ് ഏകോപന സമിതി യോഗത്തിൽ തീരുമാനം. 18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി മാറ്റാനും സർക്കാരിനെതിരെ എല്ലാ മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു.
18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി മാറ്റാനാണ് യുഡിഎഫ് തീരുമാനം. ഇതിനിടയിൽ തന്നെ സഹകരണമേഖലയിലെ പ്രതിസന്ധി ഉയർത്തി സർക്കാരിനെതിരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കൊച്ചിയിൽ 16ന് സഹകാരി സംഗമം നടത്തും. ഇതിനു പിന്നാലെ സർക്കാരിന്റെ വിവിധ വീഴ്ചകൾ ചൂണ്ടിക്കാട്ടി 140 മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിച്ച് സർക്കാരിനെ കുറ്റവിചാരണ നടത്താനുള്ള തീരുമാനവും യോഗത്തിലെടുത്തു.
ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് സംവിധാനം അടിത്തട്ടിൽ കൂടുതൽ ബലപ്പെടുത്താനും തീരുമാനിച്ചു. ഇതോടനുബന്ധിച്ച് ബൂത്ത് തലം മുതൽ പുനഃക്രമീക്കാനാണ് യോഗത്തിന്റെ തീരുമാനം.