പത്തനംതിട്ട: നിയമനക്കോഴ കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് പിടിയില്‍. തേനിയില്‍നിന്ന് പത്തനംതിട്ട പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.നേരത്തേ പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് തട്ടിപ്പ് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷമാകും ഇയാളെ നിയമനക്കോഴ കേസ് അന്വേഷിക്കുന്ന കന്റോണ്‍മെന്റ് പൊലീസിന് കൈമാറുക.
യമനക്കോഴ കേസില്‍ റഹീസ് മാത്രമാണ് പിടിയിലായിരുന്നത്. അഖില്‍ സജീവും ലെനില്‍ രാജും ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെ ലെനിന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. ആരോഗ്യവകുപ്പിലെ നിയമനക്കോഴയുമായി ഒരു ബന്ധവുമില്ലെന്ന് പിടിയിലായ പ്രതി അഖില്‍ സജീവ് ചോദ്യം ചെയ്യലിൽ പറഞ്ഞു. ബാസിത്ത്, റഹീസ് എന്നിവരടങ്ങിയ സംഘമാണ് പണം തട്ടിയതെന്നും ഇയാള്‍ പൊലീസില്‍ മൊഴി നല്കി.
നിയമനക്കോഴയിലെ പരാതിക്കാരനായ ഹരിദാസിനെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഏറെക്കാലമായി താന്‍ ചെന്നൈയിലായിരുന്നു താമസം. പൊലീസ് സംഘം എത്തുമെന്ന് അറിഞ്ഞാണ് താന്‍ തേനിയിലേക്ക് മുങ്ങിയതെന്നും ഇയാള്‍ പറഞ്ഞു.പൊലീസിന്റെ പ്രാഥമികമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.