തിരുവനന്തപുരം : വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്ത് ഉണ്ടാവില്ലെന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. എംപി സ്ഥാനവും പാർട്ടി പ്രസിഡന്റ് സ്ഥാനവും ഒരുമിച്ചുകൊണ്ടുപോകുക എന്നത് ബുദ്ധിമുട്ടായതിനാലാണ് മത്സരരംഗത്ത് നിന്നും മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ കോണ്‍ഗ്രസിന് ശക്തനായ സ്ഥാനാർഥി വരുമെന്നും വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 20ൽ 20 സീറ്റും നേടുക എന്നതാണ് ലക്ഷ്യമെന്നും അതിനു അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ് കേരളത്തിലുള്ളതെന്നും സുധാകരൻ വ്യക്തമാക്കി.