ഹാങ്ഝൗ : ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യക്ക് ഒരു സ്വർണം കൂടി. 4 400 റിലേയിലാണ് ഇന്ത്യൻ പുരുഷ ടീം സ്വർണം നേടിയത്.
മലയാളികളായ മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍ , രാജേഷ് രമേശ് എന്നിവരാണ് ഇന്ത്യക്കായി അഭിമാന നേട്ടം ഓടിയെടുത്തത്.
ആദ്യ ലാപ് മുതൽ ഇന്ത്യ ലീഡ് എടുത്തു. മുഹമ്മദ് അനസ് യഹിയ ആണ് ഇന്ത്യക്ക് ആയി ആദ്യം ഓടിയത്. ബാറ്റൺ ഏറ്റുവാങ്ങിയ അമോജ് ജേക്കബ് ആ ലീഡ് വർധിപ്പിച്ചു. മുഹമ്മദ് അജ്മൽ ശക്തമായ പോരാട്ടം നേരിട്ടു എങ്കിലും ആ ലീഡ് കുറയാതെ അവസാനം രാജേഷിനെ ബാറ്റൺ ഏല്പിച്ചു. ബാറ്റൺ കിട്ടിയ രാജേഷ് കുതിച്ചു. എല്ലാവരെയും പിന്നിലാക്കി ഫിനിഷിങ് പോയന്റിലേക്ക്.
ഇന്ത്യയുടെ 18-ാം സ്വർണമായിരുന്നു റിലേയിലേത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 81 ആയി.