തിരുവനന്തപുരം: ഇരുന്നൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയ കണ്ടല സഹകരണബാങ്കിനു മുന്നിൽ ബിജെപിയുടെ നേതൃത്വത്തിൽ നിക്ഷേപകരുടെ ഉപവാസസമരം തുടങ്ങി. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തിലാണ് സമരം. കരുവന്നൂർ ബാങ്കിൽ ഇപ്പോൾ സർക്കാർ ശ്രമിക്കുന്നതുപോലെ കേരളബാങ്ക് ഇടപെട്ട് കണ്ടല ബാങ്കിൽ നിന്ന് പണം നഷ്ടമായവർക്ക് തിരിച്ചുകൊടുക്കണമെന്ന് വി.വി. രാജേഷ് ആവശ്യപ്പെട്ടു. സാധാരണക്കാരുടെ പ്രമാണം മറിച്ചുവച്ച് വായ്പ എടുത്തവരെയും കള്ളപ്പണം വെളുപ്പിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ ഒന്നിന് കണ്ടലയിൽ നിന്ന് കേരള ബാങ്ക് ആസ്ഥാനത്തേക്ക് ബിജെപി മാർച്ച് നടത്തും. സഹകാരികളെയും നിക്ഷേപകരെയും സംഘടിപ്പിച്ചാണ് മാർച്ച്.