ചണ്ഡീഗഢ് : പഞ്ചാബില്‍ അതിര്‍ത്തി കടന്നു മയക്കു മരുന്നു കടത്താന്‍ ശ്രമിച്ച പാകിസ്ഥാന് ഡ്രോണും മയക്കു മരുന്നും കണ്ടെത്തി. അമൃത്സര്‍ ജില്ലയിലെ ധാവോന്‍ ഖുര്‍ദ് ഗ്രാമത്തില്‍ നിന്നാണ് ഇവ കണ്ടെത്തിയത്.
വയലില്‍ വീണു കിടക്കുന്ന നിലയിലാണ് ഇവ ബിഎസ്എഫ് സൈനികര്‍ കണ്ടെത്തിയത്. പാക്കറ്റില്‍ 470 ഗ്രാം മയക്കു മരുന്നാണ് കണ്ടെടുത്തത്.
നേരത്തെ പഞ്ചാബിലെ ഖുര്ദിനു സമീപമായ തരണ്‍ തരണില്‍ ഹെറോയിനുമായി എത്തിയ ഡ്രോണ്‍ ബിഎസ്എഫ് സൈന്യം വെടിവച്ചിട്ടിരുന്നു. രണ്ട് കിലോയധികം മയക്കു മരുന്നാണ് കടത്താന്‍ ശ്രമിച്ചത്