മലപ്പുറം : വന്ദേഭാരത് എക്സ്പ്രസ് രാത്രിയില്‍ തിരൂരില്‍ എത്തുന്ന സമയത്ത് കണക്ഷന് ബസുമായി കെഎസ്ആര്‍ടിസി. മഞ്ചേരിയില്‍നിന്ന് വൈകിട്ട് 7ന് പുറപ്പെടുന്ന ബസ് രാത്രി 8.40ന് തിരൂര്‍ സ്റ്റേഷനിലെത്തും. 8.52നാണ് വന്ദേഭാരത് തിരൂരിലെത്തുക.
തുടര്‍ന്ന് 9 മണിക്ക് ബസ് റെയില്‍വേ സ്റ്റേഷനില്‍നിന്നു പുറപ്പെടും. രാത്രി 10.10ന് മലപ്പുറത്തെത്തും. തിരുവനന്തപുരത്തടക്കം പോയി മടങ്ങുന്നവര്‍ക്കും വന്ദേഭാരതില്‍ കയറി കാസര്‍കോട് ഭാഗത്തേക്ക് പോകുന്നവര്‍ക്കും ഈ ബസ് പ്രയോജനപ്പെടും. മൂന്നാം തീയതി മുതലാണ് സര്‍വീസ് ആരംഭിക്കുക.