അമൃത്സർ : പഞ്ചാബിൽ ശിരോമണി അകാലിദൾ(എസ്ഡി) നേതാവിനെ വെടിവച്ചു കൊന്നു. സുർജിത് സിംഗ് ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരം വീടിന് സമീപത്തെ കടയിൽ ഇരിക്കുകയായിരുന്ന സുർജിത് സിംഗിനെ ബൈക്കിലെത്തിയ അജ്ഞാതരായ രണ്ടുപേർ വെടിവച്ചു കൊല്ലുകയായിരുന്നു.
ശരീരത്തിൽ നാല് വെടിയേറ്റ സുർജിത് സിംഗിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുർജിത് സിംഗ് മെഗോവൽ ഗഞ്ജിയാൻ ഗ്രാമത്തിലെ മുൻ സർപഞ്ചായിരുന്നു, നിലവിൽ അദ്ദേഹത്തിന്റെ ഭാര്യയാണ് സർപഞ്ച്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അജ്ഞാതരായ അക്രമികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.