പാലക്കാട് : കരിങ്കരപ്പുള്ളിയില്‍ രണ്ട് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കൊട്ടേക്കാട് ഭാഗത്ത് നിന്ന് കാണാതായ യുവാക്കളുടേതെന്ന് സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
പ്രദേശത്ത് രണ്ടുദിവസം മുന്‍പ് ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് യുവാക്കള്‍ ബന്ധുവീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. ഇതിന് ശേഷം ഇന്നലെ പൊലീസ് അന്വേഷിച്ച് വരുന്നു എന്ന് മനസിലാക്കി മറ്റൊരിടത്തേയ്ക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെയാകാം അത്യാഹിതം സംഭവിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്.
മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കാണാത യുവാക്കളുടേതെന്നാണ് സംശയിക്കുന്നത്. മൃതദേഹ പരിശോധനയില്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.