തിരുവനന്തപുരം : കേരള ലോട്ടറി വകുപ്പ് വിൻ വിൻ W 737 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. WO 390862 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ WO 695950 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഇന്ന് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്.കേരള ലോട്ടറി വകുപ്പിൻറെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/ , http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. എല്ലാ തിങ്കളാഴ്ചകളിലുമാണ് വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്.
വിൻ വിൻ ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ കൈമാറണം. 30 ദിവസത്തിനുള്ളിൽതന്നെ ലോട്ടറി ടിക്കറ്റ് കൈമാറേണ്ടതുണ്ട്.