ന്യൂഡൽഹി: സത്യജിത്ത് റായി ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷസ്ഥാനം നടനും മുൻ എംപിയുമായി സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് സൂചന. മുന്നറിയിപ്പ് നൽകാതെ അധ്യക്ഷനാക്കിയതിൽ സുരേഷ് ഗോപി അമർഷത്തിലാണെന്നാണ് റിപ്പോർട്ട്.
നിയമന വിവരം ടെലിവിഷനിലൂടെ അറിഞ്ഞത് അദ്ദേഹത്തെ വേദനപ്പിച്ചുവെന്നും ഈ പദവിയിലിരുന്ന് സജീവ രാഷ്ട്രീയത്തിൽ തുടരാൻ സാധിക്കുമോയെന്ന ആശങ്ക സുരേഷ് ഗോപിക്കുണ്ടെന്നും അടുത്തവൃത്തങ്ങൾ അറിയിച്ചു. സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി മൂന്ന് വര്‍ഷത്തേക്കാണ് സുരേഷ് ഗോപിയെ നിയമിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയുടെ നിയമന വാര്‍ത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.