തിരുവനന്തപുരം : പുതുതായി നിപ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ തുടരുമെന്ന് മന്ത്രി അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ 21 ദിവസം ഐസലേഷനില്‍ കഴിയണം. എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലന്‍സ്, ഐസലേഷന്‍ വാര്‍ഡുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇ- സഞ്ജീവനി ടെലിമെഡിസിന്‍, കൗൺസിലിംഗ് സേവനം എന്നിവ ശക്തമാക്കിയതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി പുതിയ നിപ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ രണ്ടാം തരംഗ സാധ്യതയില്ലെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.