തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ സ്വദേശി അനിൽ കുമാർ ബെനാമി വായ്പയായി തട്ടിയത് 18.5 കോടി രൂപയാണെന്നും കഴിഞ്ഞ എട്ട് വർഷങ്ങളായി ഇയാൾ ഒളിവിലാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.
തൃശൂരിൽ പല പേരുകളിൽ ഒളിവിൽ താമസിക്കുന്ന ഇയാൾക്ക് വേണ്ട സഹായം ചെയ്ത് നൽകുന്നത് സിപിഎം നേതാക്കളാണ്. പല പ്രമുഖരുടെയും മാനേജർ മാത്രമായി പ്രവർത്തിക്കുന്ന ആളാണ് അനിൽകുമാർ. ഇയാളുടെ അക്കൗണ്ടിൽ കൂടിയാണ് ഇടപാടുകൾ നടന്നിരുന്നതെന്നും ഇഡി വ്യക്തമാക്കുന്നു. ഇഡിയുടെ കണ്ടെത്തൽ പ്രകാരം അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാടെന്ന് അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് ഉൾപ്പെടെ തൃശൂർ, എറണാകുളം ജില്ലകളിലെ ഒൻപത് ഇടങ്ങളിൽ ഇഡി പരിശോധന നടക്കുകയാണ്.