തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിക്കിടയിൽ കെഎസ്ഇബിക്ക് ആശ്വാസവുമായി മധ്യപ്രദേശ് വൈദ്യുതി ബോർഡ്. അടുത്ത വർഷം തിരിച്ചു നൽകാമെന്ന വ്യവസ്ഥയിൽ 200 മെഗാവാട്ട് വൈദ്യുതിയാണ് മധ്യപ്രദേശ് വൈദ്യുതി ബോർഡ് കെഎസ്ഇബിക്ക് നൽകിയത്. ടെൻഡർ ഇല്ലാതെയാണ് സ്വാപ്പ് വ്യവസ്ഥയിൽ ഒരു മാസത്തേക്ക് വൈദ്യുതി ലഭിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ വൈദ്യുതി ലഭിച്ചു തുടങ്ങി.
ഒക്ടോബർ മുതൽ അടുത്ത മേയ് വരെ ഓരോ മാസവും 200 മെഗാവാട്ടോളം വൈദ്യുതി വാങ്ങാനും കെഎസ്ഇബി ആലോചിക്കുന്നുണ്ട്. അഞ്ചു വർഷത്തേക്ക് 500 മെഗാവാട്ടിന് ഇടക്കാല ടെൻഡർ ക്ഷണിച്ചിരുന്നു. എന്നാൽ വൈദ്യുതി കമ്പനികൾ നൽകാമെന്ന് ഏറ്റത് 403 മെഗാവാട്ട് വൈദ്യുതി മാത്രമാണ്. അടുത്ത വർഷം തിരിച്ചു നൽകാമെന്ന സ്വാപ്പ് വ്യവസ്ഥയിൽ 2024 മേയ് വരെ പ്രതിമാസം 500 മെഗാവാട്ട് വൈദ്യുതി ആവശ്യപ്പെട്ട് ക്ഷണിച്ച ടെൻഡറും ഫലം കണ്ടില്ല.