തിരുവനന്തപുരം: മുതലപ്പൊഴിയില്‍ മത്സ്യബന്ധനത്തിനായി പോയ വള്ളം തകര്‍ന്ന് ഒരാള്‍ക്ക് പരിക്ക്. ശാന്തിപുരം സ്വദേശി മനോജിനാണ് പരിക്കേറ്റത്. മൂന്നുപേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്.
ഇന്നു രാവിലെ ആറോടെയാണ് മുതലപ്പൊഴിയിൽ അപകടമുണ്ടായത്. മത്സ്യബന്ധനത്തിനായി ഹാർബറിൽനിന്നു പുറപ്പെട്ട വള്ളം ശക്തമായ തിരയിൽപെട്ട് തകരുകയായിരുന്നു. വള്ള ത്തിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. തീരയില്‍ പെട്ട് വള്ളത്തിന്റെ ഒരുഭാഗം വേര്‍പെടുകയായിരുന്നു. പരിക്കേറ്റ മനോജിനെ ഉടന്‍തന്നെ മറ്റൊരു വള്ളത്തില്‍ കരയ്ക്കെത്തിച്ചു. ചിറയികന് കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.