കൊച്ചി : മുന്‍ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകന് മുഹമ്മദ് സ്വാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വിചാരണക്കോടതി വിധിക്കെതിരേ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്കിയ അപ്പീലില്‍ വാദം തിങ്കളാഴ്ച തുടരും.
മുഹമ്മദ് സ്വാലിഹിനെ വധിക്കാന്‍ തങ്ങള്‍ ലക്ഷ്യമിട്ടിരുന്നില്ലെന്നും ഇയാളുടെ പരിക്കുകള്‍ മാരകമല്ലെന്ന് ഡോക്ടറുടെ മൊഴിയുണ്ടെന്നും ഫൈസലിനുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന് കപില്‍ സിബല്‍ ഇന്നലെ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
രാഷ്ട്രീയപ്രേരിതമായ നടപടിയാണ് കേസിലുണ്ടായതെന്നും കപില്‍ സിബില്‍ ആരോപിച്ചു. തുടര്‍ന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദത്തിനായി ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിയത്. ജസ്റ്റീസ് എന്‍. നഗരേഷാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന