കൊച്ചി: സോളാർ വിവാദം കലാപമാക്കണമെന്ന് യുഡിഎഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാർ ആഗ്രഹിച്ചിരുന്നുവെന്ന് സോളാർ കേസിലെ വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാർ. 2021 ൽ അതിജീവിതയുടെ പരാതിയിൽ സിബിഐ അന്വേഷണം തുടങ്ങിയതിൽ തനിക്ക് പങ്കാളിത്തം ഇല്ലെന്നും രണ്ട് മുൻ ആഭ്യന്തരമന്ത്രിമാർ ഈ കേസ് കലാപത്തിൽ എത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു.
അതേസമയം തന്നെ പിണറായി വിജയൻ കടക്ക് പുറത്ത് എന്ന് പറഞ്ഞ് ഇറക്കിവിട്ടിട്ടില്ലെന്നും നന്ദകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ തന്നെ സമീപിച്ച ദല്ലാളിനെ താൻ ഇറക്കിവിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ അച്യുതാനന്ദനെ കാണാനായി കേരള ഹൗസിലെത്തിയ തനിക്ക് അബദ്ധത്തിൽ മുറിമാറിപ്പോയി പിണറായി വിജയനെ കണ്ടതാണെന്നും എന്നാൽ ഇറങ്ങിപ്പോകാൻ അദ്ദേഹം പറഞ്ഞില്ലെന്നുമാണ് നന്ദകുമാർ പറയുന്നത്.
ശരണ്യ മനോജാണ് തനിക്ക് ഈ കത്ത് നൽകിയതെന്നും താൻ ആ കത്ത് വാങ്ങി ഒരു മുഖ്യധാര മാധ്യമത്തിനെ സമീപിക്കുകയായിരുന്നുവെന്നും നന്ദകുമാർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. പരാതിക്കാരിക്ക് 1.25ലക്ഷം രൂപ നൽകിയാണ് താൻ ഈ കത്ത് വാങ്ങിച്ചതെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും മറ്റും അമ്മയുടെ ചികിത്സയക്ക് പണം നല്‍കാമെന്നു പറഞ്ഞ് പരാതിക്കാരിയെ കഷ്ടപ്പെടുത്തി. ഇതിനു ശേഷമാണ് ചികിത്സയ്ക്കാവശ്യമായ പണം അവര്‍ക്കു നല്‍കിയത്. കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുണ്ടായിരുന്നു.
പിണറായി വിജയന് മുഖ്യമന്ത്രിയായി മൂന്നു മാസം കഴിഞ്ഞ് പരാതിക്കാരി നല്കിയ പരാതിയില്‍ സാമ്പത്തികമായും ശാരീരികമായും ഉമ്മൻ ചാണ്ടി ദുരുപയോഗിച്ചു എന്നു പറയുന്നു. വീണ്ടും തെരഞ്ഞെടുപ്പായപ്പോള്‍ കേസ് സിബിഐയ്ക്ക് വിട്ടു. 2016 ല്‍ 74 സീറ്റില്‍ ജയിക്കുമെന്ന് ഉമ്മൻ ചാണ്ടി വിമാനത്തില്‍ വച്ച് എന്നോടു പറഞ്ഞു. ഐജി ഹേമചന്ദ്രൻ നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് ഉമ്മൻചാണ്ടി ഇക്കാര്യം പറഞ്ഞത്.എന്നാല്‍, മൂന്നു പേര് മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചതോടെയാണ് ഉമ്മൻ ചാണ്ടിയെ തേജോവധം ചെയ്തത്. യുഡിഎഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാര്‍ കത്ത് പുറത്തുവരണമെന്ന് ആഗ്രഹിച്ചു.
ലാവ്ലിന് കേസുമായി ബന്ധപ്പെട്ട് ഞാന്‍ കാരണം പിണറായി വിജയനു പ്രശ്നമുണ്ടായി. ഇത് അദ്ദേഹം പറയുകയും ചെയ്തു. പിന്നീട് പ്രശ്നങ്ങള്‍ മാറി.2011 മുതൽ 2016 വരെയുള്ള ഉമ്മൻചാണ്ടി സർക്കാർ തനിക്കെതിരെ രണ്ട് സിബിഐ അന്വേഷണം നടത്തിയിരുന്നു. രണ്ട് കേസുകളും സിബിഐ റഫർ ചെയ്ത ശേഷം അവസാനിപ്പിക്കുകയായിരുന്നു. സോളാര്‍ കേസിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്കെതിരെ എഴുതിയ കത്തിനെ കുറിച്ച് അന്വേഷിക്കാന്‍ വി.എസ്. തന്നോട് അവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് ശരണ്യ മനോജിനെ ഫോണില്‍ ബന്ധപ്പെടുകയും അദ്ദേഹം എറണാകുളത്ത് വന്ന് ഉമ്മന്‍ചാണ്ടിയുടെ പേരുള്ള 25 പേജ് കത്ത് അടക്കം അതിജീവിത എഴുതിയെന്ന് പറയുന്ന കുറെ കത്തുകള്‍ കൈമാറുകയായിരുന്നു. 2016 ലാണ് ശരണ്യ മനോജ് കത്ത് ഏൽപ്പിച്ചതെന്നും ടി.ജി. നന്ദകുമാർ പറയുന്നു.2021 ൽ അതിജീവിതയുടെ പരാതിയിൽ സിബിഐ അന്വേഷണം തുടങ്ങിയതിൽ തനിക്ക് പങ്കാളിത്തം ഇല്ലെന്നും രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ ഈ കേസ് കലാപത്തിൽ എത്തിക്കണമെന്ന് ആഗ്രഹച്ചിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു.
പാരാതിക്കാരി പുറത്തുവിട്ട കത്തിനെക്കുറിച്ച് പിണറായി വിജയന് അറിയാമായിരുന്നുവെന്നും വി.എസ്. അച്യുതാനന്ദൻ ആ കത്ത് മുഴുവനായും വായിച്ചിട്ടുണ്ടെന്നും കത്ത് പുറത്തുവന്നപ്പോൾ പിണറായി വിജയന്റെ മുഖഭാവത്തിൽ നിന്നും കാര്യങ്ങൾ മനസിലായെന്നും അത് എൽഡിഎഫിന് തുണയായെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരിക്ക് 1.25ലക്ഷം രൂപ സ്വന്തം കൈയിൽ നിന്നും നൽകിയാണ് കത്ത് വാങ്ങിയത്. കേരളത്തിലെ ഒരു മാധ്യമസ്ഥാപനത്തിനെതിരായ ആരോപണം തെറ്റാണെന്നും നന്ദകുമാര്‍ പറഞ്ഞു. പണം വാങ്ങിയല്ല ചാനൽ അതിജീവിതയുടെ കത്ത് കൈമാറിയതെന്നും ചാനൽ റിപ്പോർട്ടർ കത്ത് പുറത്ത് വിട്ടത് ഇരയെ കണ്ട് ഉറപ്പാക്കിയ ശേഷമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.