തിരുവനന്തപുരം : സോളാര്‍ കേസിലെ ക്രിമിനല്‍ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരിയെ മുഖ്യമന്ത്രി കാണുന്നത് മുതലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അതില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്നും സതീശന് പറഞ്ഞു.
അധികാരത്തില്‍ വന്ന് മൂന്നാം ദിനമാണ് പരാതിക്കാരിയെ മുഖ്യമന്ത്രി കണ്ടത്. ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക ആരോപണത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ടത് പിണറായിയാണ്. ആരോപണം പിണറായിക്കെതിരെയാണ്. അന്നത്തെ ക്രിമിനല്‍ ഗൂഢാലോചനയില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടാന്‍ ധൈര്യമുണ്ടോ എന്നും സതീശന് ചോദിച്ചു.
ഉമ്മന്‍ ചാണ്ടിയെ ദ്രോഹിച്ചത് ഇടത് പക്ഷം മാത്രമാണ്. പരാതിക്കാരിക്ക് പണം കൊടുത്ത് കത്ത് വാങ്ങിയത് ദല്ലാള്‍ നന്ദകുമാറാണ്. നന്ദകുമാര്‍ വഴി പണം കൊടുത്തത് എല്‍ഡിഎഫാണെന്നും സതീശന് ആരോപിച്ചു.
സോളാര്‍ തട്ടിപ്പ് കേസിലെ അന്നത്തെ പോലീസ് നടപടി അഭിനന്ദനാര്‍ഹമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. തട്ടിപ്പില്‍ ഉള്‍പ്പെട്ട എല്ലാവരെയും ജയിലിലാക്കി. അന്നത്തെ എല്ലാ നടപടിയും സര്‍ക്കാരും യുഡിഎഫും അറിഞ്ഞാണ് നടന്നിരിക്കുന്നതെന്നും സതീശന് വ്യക്തമാക്കി.