കൊളംബോ : ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന് റിസർവ് ഡേ ഉൾപ്പെടുത്തി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി). ഞായറാഴ്ച കൊളംബോയിലാണ് മത്സരം. മഴമൂലം മത്സരം മുടങ്ങിയാൽ തിങ്കളാഴ്ച മത്സരം തുടരും.
നേരത്തെ, കാൻഡിയിൽ നടന്ന ഇന്ത്യ-പാക് ഗ്രൂപ്പ് ഘട്ട മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് കരുതുന്നത്. റിസര്‍വ് ഡേ ഉള്‍പ്പെടുത്തുന്ന കാര്യം എസിസി ഇന്ത്യന്‍ ടീമിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, ഇന്ത്യ-പാക് മത്സരത്തിന് മാത്രമായി റിസര്‍വ് ദിനം ഏര്‍പ്പെടുത്തിയതിനെതിരെ ബംഗ്ലാദേശ് പരിശീലകന് ചണ്ഡിക ഹതുരുസിംഗ രംഗത്തെത്തി. ഗള്ളി ക്രിക്കറ്റിലെ പോലെ നിയമങ്ങൾ മാറ്റുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ-പാക് മത്സരത്തിന് മാത്രമായി റിസര്‍വ് ദിനം ഏര്‍പ്പെടുത്തിയെന്ന് കേട്ടപ്പോള്‍ ആശ്ചര്യപ്പെട്ടുപോയെന്നാണ് ശ്രീലങ്കന്‍ പരിശീലകന് ക്രിസ് സില്‍വര്‍വുഡ് പ്രതികരിച്ചത്.