ധൂമ്രി : ഝാര്‍ഖണ്ഡിലെ ധൂമ്രിയിലെ ഉപതെരഞ്ഞെടുപ്പില്‍ ജെഎംഎഎം സ്ഥാനാര്‍ഥിക്ക് വിജയം. എജെഎസ് യു സ്ഥാനാര്‍ഥി യശോദ ദേവിയെ പതിനേഴായിരം വോട്ടിനാണ് ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച സ്ഥാനാര്‍ഥി ബേബി ദേവി പരാജയപ്പെടുത്തിയത്
ജെഎംഎം സ്ഥാനാര്‍ഥിക്ക് 1,00,317 വോട്ടുകളും എജെഎസ് യു സ്ഥാനാര്‍ഥിക്ക് 83,164 വോട്ടുകളും ലഭിച്ചു. ഝാര്‍ഖണ്ഡ് മുന്‍ മന്ത്രിയായ ജഗര്‍നാഥ് മഹ്തോയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ജഗര്‍നാഥ് മഹ്തോയുടെ ഭാര്യയാണ് ബേബി ദേവി. 2004 മതുല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മഹ്തോയ്ക്കുള്ള ആദരാഞ്ജലിയാണ് തന്റെ വിജയമെന്ന് ദേവി പറഞ്ഞു.