ബാഗേശ്വര്‍ : ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ നിയമസഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി പാര്‍വതി ദാസിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബസന്ത് കുമാറിനെ 2405 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ബിജെപി എംഎല്‍എയുടെ മരണത്തെ തുടര്‍ന്നായിരുന്നു മണ്ഡലത്തില്‍ ഉപതെരഞ്ഞുടപ്പ് നടന്നത്.
കുമയോൺ ഡിവിഷനിലെ ഈ സീറ്റിൽ സെപ്റ്റംബർ 5 ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 55.44 ശതമാനം പോളിംഗ് നടന്നു. രണ്ട് പതിറ്റാണ്ടായി ബിജെപിയാണ് ഈ നിയമസഭാ സീറ്റിൽ വിജയിക്കുന്നത്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംഎൽഎ ചന്ദൻ റാം ദാസ് ഈ വർഷം ഏപ്രിലിൽ അസുഖം മൂലം മരിച്ചതിനെ തുടർന്നാണ് ഒഴിവുള്ള സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആകെ അഞ്ച് സ്ഥാനാർത്ഥികൾ ഉപതെരഞ്ഞെടുപ്പിൽ ഭാഗ്യം പരീക്ഷിച്ചെങ്കിലും ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിലായിരുന്നു പ്രധാന മത്സരം. മരിച്ച ബിജെപി എംഎൽഎ ചന്ദൻ രാം ദാസിന്റെ ഭാര്യ ആണ് പാർവതി ദാസ്.
ബാഗേശ്വര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിച്ചു. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാർഥി ബസന്ത് കുമാർ 754 വോട്ടിന് മുന്നിട്ടുനിന്നു. തുടർന്ന് പാർവതി ദേവി രണ്ടാം റൗണ്ടിൽ ബസന്ത് കുമാറിന് മുന്നിലെത്തി. മൂന്നാം റൗണ്ടിൽ ബിജെപി കോൺഗ്രസ് സ്ഥാനാർത്ഥിയെക്കാൾ ഒരു വോട്ടിന് മുന്നിലായിരുന്നു. ഇതിനുശേഷം പാർവതി ദാസ് തിരിഞ്ഞുനോക്കാതെ ക്രമേണ നിർണായക ലീഡ് നേടുകയും തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. 2024ലെ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന ബിജെപിക്ക് ഇത് വലിയ ആശ്വാസമാണ്.