കൊല്‍ക്കത്ത : ബംഗാളിലെ ദുപ്ഗുരി നിയമസഭാ മണ്ഡലം ബിജെപിയില്‍ നിന്ന് പിടിച്ചെടുത്ത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി സ്ഥാനാര്‍ഥി തപാസ് റോയിയെ 4383 വോട്ടുകള്‍ക്കാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍മ്മല്‍ ചന്ദ്രറോയ് പരാജയപ്പെടുത്തിയത്.
ബിജെപി എംഎല്‍എ ബിഷ്ണു പാദ റോയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ ബിഷ്ണുപാദ റോയി 4300 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃണമൂല്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. സിപിഎം സ്ഥാനാര്‍ഥിയാണ് മൂന്നാം സ്ഥാനത്ത്.