പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ 27,132 വോട്ടിന്റെ ലീഡോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ മുന്നില്‍. ഉമ്മന്‍ ചാണ്ടിയ്ക്ക് 2021ല്‍ ലഭിച്ച ഭൂരിപക്ഷത്തെ കടത്തിവെട്ടി ചാണ്ടി ഉമ്മന്‍ മുന്നേറുന്ന കാഴ്ചയാണ് ആദ്യഘട്ട വോട്ടെണ്ണലില്‍ ദൃശ്യമാകുന്നത്.
2021 തെരഞ്ഞെടുപ്പില്‍ ജെയ്ക്കിന് പിന്തുണ നല്കിയ പഞ്ചായത്തുകള്‍ പോലും ഇക്കുറി ചാണ്ടി ഉമ്മന്‍ വന്‍ ഭൂരിപക്ഷം നേടാന്‍ സാധിച്ചു. ജെയ്ക്കിന്റെ വീട് സ്ഥിതി ചെയ്യുന്ന പഞ്ചായത്തില്‍ പോലും എല്‍ഡിഎഫിന് ദയനീയമായ പരാജയമാണ് നേരിട്ടിരിക്കുന്നത്. പുതുപ്പള്ളിയില്‍ ഇതുവരെ നടന്ന ഉപതെരഞ്ഞെടുപ്പുകലെ എല്‍ഡിഎഫ് -യുഡിഎഫ് മത്സരത്തില്‍ ഏറ്റവും വലിയ ബലപരീക്ഷണത്തിനാണ് ഇന്ന് കേരളം സാക്ഷിയാകുന്നത്. ബിജെപി ചിത്രത്തില്‍ പോലുമില്ലാതെ പിന്നിലേക്ക് പോയി.