ചെന്നൈ: ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന് സനാതന ധർമത്തെപ്പറ്റി നടത്തിയ പരാമർശം വളച്ചൊടിച്ചെന്ന പരാതിയിൽ ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഉദയനിധി വംശഹത്യയ്ക്ക് ആഹ്വാനം നൽകിയെന്നതടക്കമുള്ള മാളവ്യയുടെ ആരോപണങ്ങൾക്കെതിരെ ഡിഎംകെ നൽകിയ പരാതിയിന്മേൽ തിരുച്ചിറപ്പള്ളി പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. മാളവ്യയ്ക്കെതിരെ കലാപാഹ്വാനം, വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർധ സൃഷ്ടിക്കൽ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.