കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജനം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ ശുഭ പ്രതീക്ഷ പങ്കുവെച്ച് യുഡിഎഫ്-എൽഡിഎഫ് സ്ഥാനാർത്ഥികൾ.
ചാണ്ടി ഉമ്മൻ
പുതുപ്പള്ളിയിലെ വിധി ജനങ്ങള്‍ തീരുമാനിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു .ഇടതുപക്ഷമാണ് പുതുപ്പള്ളിയിലെ വികസനം മുടക്കിയത്. വ്യക്തി അധിക്ഷേപത്തിലേക്ക് അധപതിച്ചത് എന്തിനാണ്. വികസനം ആണ് ചര്‍ച്ചയെന്ന് പറഞ്ഞവര്‍ ചെയ്യുന്നതെന്താണെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. പ്രകൃതി അനുകൂലമാകുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി ജോർജിയൻ സ്കൂൾ ബൂത്തിലാണ് രാവിലെ ഒൻപതിനാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്യാനെത്തുക.
ജെയ്ക് സി തോമസ്
പുതുപ്പള്ളിയില്‍ ഇടതിന് അനുകൂല വിധിയെഴുത്തുണ്ടാകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്.സി.തോമസ്. പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാനുള്ള ചരിത്രപരമായ മുന്നേറ്റത്തിന്റെ ദിവസമാണിതെന്നും ജെയ്ക് പറഞ്ഞു.വികസന സംവാദത്തില്‍നിന്ന് യുഡിഎഫ് ഒളിച്ചോടി. സംവാദത്തിന് താന്‍ തയാറായിരുന്നു. സ്നേഹസംവാദത്തിനാണ് യുഡിഎഫ് സ്ഥാനാർഥിയെ ക്ഷണിച്ചതെന്നും ജെയ്ക് കൂട്ടിച്ചേര്‍ത്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം പറ്റാവുന്നത്ര ബൂത്തുകളില്‍ പോകുമെന്നും ജെയ്ക് പ്രതികരിച്ചു.