ഡൽഹി : നെക്സോൺ കോംപാക്ട് എസ്യുവിയുടെ രണ്ടാമത്തെ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. നെക്സോൺ, നെക്സോൺ ഇവി ഫെയ്സ്ലിഫ്റ്റുകൾ സെപ്റ്റംബർ 14 ന് കമ്പനി അവതരിപ്പിക്കും, സെപ്റ്റംബർ 4 ന് ബുക്കിംഗ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
2023 നെക്സോണിന് വലിയ 10.25 ഇഞ്ച് ടച്ച്സ്ക്രീനും പുതിയ രണ്ട് സ്പോക്ക് സ്റ്റിയറിംഗ് വീലുകളും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ആണ് പുതിയ സവിശേഷതകൾ , ടാറ്റ കർവ്വ്, ഹാരിയർ ഇ.വി എന്നിവയുടെ ചുവടുപിടിച്ച് ആണ് പുതിയ ഡിസൈൻ.
മുൻവശത്ത്, നെക്സോൺ ഫെയ്സ്ലിഫ്റ്റിന് മുകളിൽ സീക്വൻഷ്യൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് (ഡിആർഎൽ) സിഗ്നേച്ചറുകളും താഴെ ഹെഡ്ലൈറ്റുകളും ഉള്ള സ്പ്ലിറ്റ്-ഹെഡ്ലാമ്പ് സജീകരിച്ച് ഇരിക്കുന്നു. ഡിആർഎൽകൾ ടാറ്റ ലോഗോ ഉൾക്കൊള്ളുന്ന മെലിഞ്ഞ അപ്പർ ഗ്രില്ലിൽ ബന്ധിപ്പിച്ചിരിക്കുന്നു. ഹെഡ്ലൈറ്റുകൾ ട്രപസോയ്ഡൽ ഹൗസിംഗിൽ ആണ് ഉള്ളത്. ബമ്പറിന്റെ താഴത്തെ പകുതിയിൽ ഒരു വലിയ ഗ്രിൽ അതിന് കുറുകെ ഫാക്സ് സ്കിഡ് പ്ലേറ്റോടുകൂടിയ ഒരു കട്ടിയുള്ള പ്ലാസ്റ്റിക് ബാർ എന്നിവ ആണ് പുതിയ ടാറ്റ നെക്സോൺ ഫെയ്സ്ലിഫ്റ്റ് എക്സ്റ്റീരിയർ ഡിസൈൻ.
ഈ വർഷമാദ്യം നെക്സൺ ഇ.വി മാക്സ് ഡാർക്ക് എഡിഷനിൽ അരങ്ങേറ്റം കുറിച്ച 10.25 ഇഞ്ച് ടച്ച്സ്ക്രീനാണ് ഫ്രണ്ട് ആൻഡ് സെന്റർറിൽ ഉള്ളത് . ഇത് നെക്സോൺ ഫെയ്സ്ലിഫ്റ്റിന് 10.25-ഇഞ്ച് ഫുൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഇഷ്ടാനുസൃതം നാവിഗേഷൻ പ്രദർശിപ്പിക്കാം. 360-ഡിഗ്രി ക്യാമറ, കണക്റ്റഡ് കാർ ടെക്, വയർലെസ് ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ എന്നിവയും അതിലേറെയും ടോപ്പ്-സ്പെക്ക് നെക്സോൺ ഫെയ്സ്ലിഫ്റ്റിലെ മറ്റ് സവിശേഷതകളാണ്. നെക്സോൺ ഫെയ്സ്ലിഫ്റ്റിലെ സുരക്ഷാ സവിശേഷതകളിൽ സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ ഉൾപ്പെടുന്നു, ഇഎസ്സി, എല്ലാ സീറ്റുകൾക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഐസോഫിക്സ്, അതുപോലെ എമർജൻസി, ബ്രേക്ക്ഡൗൺ കോൾ അസിസ്റ്റ് എന്നിവ എല്ലാ ടാറ്റ നെക്സോൺ ഫെയ്സ്ലിഫ്റ്റ് പവർട്രെയിനും വേരിയന്റുകളിലും ലഭിക്കും.
5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി, 7- എന്നിങ്ങനെ നാല് ഗിയർബോക്സുകളിൽ ഇപ്പോൾ ടാറ്റ നെക്സോൺ ഫെയ്സ്ലിഫ്റ്റ് 120എച്ച്പി, 170എൻഎം, 1.2-ലിറ്റർ ടർബോ-പെട്രോൾ വേരിയന്റുകളിലും, സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് (പെഡൽ ഷിഫ്റ്ററുകൾക്കൊപ്പം) – വേരിയന്റിനെ ആശ്രയിച്ച്. 115 എച്ച്പി, 160 എൻഎം, 1.5 ലിറ്റർ ഡീസൽ, 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് എഎംടി എന്നി വേരിയന്റുകളിലും ലഭിക്കും.
നെക്സോൺ ഫെയ്സ്ലിഫ്റ്റിന്റെ വില സെപ്റ്റംബർ 14-ന് പ്രഖ്യാപിക്കും, ഏകദേശം 8 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയായിരിക്കും എക്സ് ഷോറൂം വില. മഹീന്ദ്ര XUV300, മാരുതി സുസുക്കി ബ്രെസ്സ, മാരുതി സുസുക്കി ഫ്രോങ്ക്സ്, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, റെനോ കിഗർ, നിസാൻ മാഗ്നൈറ്റ് എന്നിവ ആയിരിക്കും നെക്സോൺ ഫെയ്സ്ലിഫ്റ്റിന്റെ എതിരാളികൾ.