കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനി മൂന്നു ദിവസം മാത്രം ശേഷിക്കെ, പ്രധാന നേതാക്കളെയെല്ലാം പ്രചാരണ രംഗത്ത് എത്തിക്കാനാണ് മുന്നണികളുടെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയും ഇന്ന് വോട്ടു തേടി പുതുപ്പള്ളിയിലെത്തും.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളില്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരന്, കെ മുരളീധരന് തുടങ്ങിയ നേതാക്കളും മണ്ഡലത്തില്‍ പ്രചാരണത്തിലാണ്. അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രിയും ഇന്ന് പുതുപ്പള്ളിയില്‍ എത്തും. മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗത്തില്‍ പ്രസംഗിക്കുന്നത്. വൈകിട്ട് 4 ന് മറ്റക്കര മണൽ ജംഗ്ഷനിലും, 5 ന് പാമ്പാടിയിലും 6 ന് വാകത്താനത്തും നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കും. എ കെ ആന്റണി എത്തുന്ന ദിവസം തന്നെ, ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് വേണ്ടി മകന് അനില്‍ ആന്റണിയും പ്രചാരണത്തിനിറങ്ങുന്നു എന്നതാണ് മറ്റൊരു സവിശേഷത.
പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കും. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടാം തീയതി വോട്ടെണ്ണല്‍ നടക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫിനായി ചാണ്ടി ഉമ്മനും, എല്‍ഡിഎഫിനായി ജെയ്ക് സി തോമസും, ബിജെപിക്കായി ലിജിന്‍ ലാലുമാണ് മത്സരരംഗത്തുള്ളത്.