തൊടുപുഴ: മാത്യു കുഴല്നാടന് എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. തന്റെയോ സി എന്‍ മോഹനന്റെയോ സ്വത്തു വിവരം മാത്യു കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. സിപിഎം ഇക്കാര്യത്തില്‍ വ്യക്തതയും കൃത്യതയുമുള്ള പാര്‍ട്ടിയാണ്. സിപിഎമ്മിനെ നന്നാക്കാന്‍ മാത്യു കുഴല്നാടന് വരേണ്ടെന്നും സിവി വര്‍ഗീസ് പറഞ്ഞു.
നേതാക്കന്മാരുടെ ജീവിതം, അവരുടെ കുടുംബാംഗങ്ങളുടെ ജീവിതരീതി, പശ്ചാത്തലം ഇവയൊക്കെ പാര്‍ട്ടിക്ക് ബോധ്യമുണ്ട്. പാര്‍ട്ടിയുടെ അച്ചടക്കത്തെയൊക്കെ പാലിച്ചുകൊണ്ടു ജീവിക്കുന്നവരാണ് ഞങ്ങള്‍. മാത്യു കുഴല്‍നാടനെ സംബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള വിമര്‍ശനങ്ങള്‍ക്കാണ് അദ്ദേഹം മറുപടി പറയേണ്ടത്. മാത്യു കുഴല്നാടന് ചിന്നക്കനാലിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ക്രമക്കേടുകളും അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലുമാണ് മറുപടി പറയേണ്ടത്. സിപിഎം നേതാക്കളുടെ ജീവചരിത്രം നോക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിവി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
സിപിഎം ജില്ലാ സെക്രട്ടറിമാരായ സി എന്‍ മോഹനനും സി വി വര്‍ഗീസും അനധികൃതമായി സ്വത്തു സമ്പാദിച്ചിട്ടുണ്ടെന്നും അതു നിഷേധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനു കഴിയുമോയെന്നും മാത്യു കുഴല്‍ നാടന്‍ ഇന്നലെ വെല്ലുവിളിച്ചിരുന്നു. ഇതിനോടാണ് വര്‍ഗീസിന്റെ പ്രതികരണം.