കോട്ടയം : അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണത്തില്‍ പരാതി നല്കേണ്ടിയിരുന്നില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ചിലതൊക്കെ ഒരോരുത്തരുടെ രീതികളാണ്. അത് അവര്‍ക്ക് മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ 19 വര്‍ഷത്തോളമായി തങ്ങള്‍ അനുഭവിക്കുന്നതാണിത്. ഇത്തരം ആക്രമണങ്ങള്‍ക്ക് ഉമ്മന്‍ ചാണ്ടി യാതൊരു വിലയും കൊടുത്തിട്ടില്ല. തനിക്കും അതേ പാതയിലൂടെ പോകാനാണ് താത്പര്യമെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഇത്തരം ആക്രമണങ്ങള്‍ ശീലമായിട്ടുണ്ട്. നാം തെറ്റുചെയ്യുന്നില്ലെങ്കില് പേടിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച പുതുപ്പള്ളിയില്‍ ഉണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ്. താന്‍ എന്നും പുതുപ്പള്ളിക്കാര്‍ക്കൊപ്പം കാണുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.