തിരുവനന്തപുരം : സംസ്ഥാനത്ത് സെപ്റ്റംബര്‍ മാസത്തിലും വൈദ്യുതിക്ക് സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് 10 പൈസയും റെഗുലേറ്ററി കമ്മീഷന് അനുവദിച്ച ഒമ്പത് പൈസയും ചേര്‍ത്ത് 19 പൈസ ഈടാക്കാനാണ് തീരുമാനം.
പുതിയ കേന്ദ്ര നിയമമനുസരിച്ച് യൂണിറ്റിന് 10 പൈസ വരെ സര്‍ചാര്‍ജ് ഈടാക്കാം. രണ്ടു മൂന്നു മാസമായി സംസ്ഥാനത്ത് സര്‍ചാര്‍ജ് ഈടാക്കി വരുന്നുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ സര്‍ചാര്‍ജ് യൂണിറ്റിന് 10 പൈസയായി നിശ്ചയിച്ചുകൊണ്ട് വൈദ്യുതി ബോര്‍ഡ് ഉത്തരവിറക്കി.