തിരുവനന്തപുരം: ഓണം അലവൻസ് -അഡ്വാൻസ് വിഷയങ്ങളിൽ തൊഴിലാളി യൂണിയനുമായി കെ.എസ്.ആർ.ടി.സി സിഎംഡി ചർച്ച ഇന്ന് ചർച്ച നടത്തും. ആയിരം രൂപയുടെ അലവൻസും അഡ്വാൻസും നൽകാൻ മാനേജ്മെന്റിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ യൂണിയൻ ടി.ഡി.എഫ് അറിയിച്ചു. കൃത്യമായ പണം കിട്ടിയില്ലെങ്കിൽ 26 ന് നടത്താനിരുന്ന പണിമുടക്കിൽ നിന്നു പിന്നോട്ടില്ലെന്ന് സി.ഐ.ടി.യു അറിയിച്ചു. കഴിഞ്ഞ മാസത്തെ ശമ്പളത്തുക മുഴുവനായി ഈ മാസം 22ാം തിയതിക്കുളളിൽ നൽകുമെന്നാണ് മന്ത്രിതല സമിതി യൂണിയനുകളെ അറിയിച്ചിരുന്നു. എന്നാൽ തുക ഇതുവരെ ധനവകുപ്പ് അനുവദിച്ചിട്ടില്ല.