ന്യൂഡൽഹി : തക്കാളിക്കു പിന്നാലെ സവാള വിലയും പിടിച്ചുകെട്ടാൻ കേന്ദ്ര ഇടപെടൽ. 25 രൂപ സബ്സിഡി നിരക്കിൽ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിസിഎഫ്) വഴി സവാള വിൽക്കുമെന്ന് കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച മുതൽ സബ്സിഡി നിരക്കിൽ സവാള ലഭിക്കും. ഒക്ടോബറിൽ വിളവെടുപ്പ് നടന്ന് വിപണിയിൽ ഉള്ളി എത്തുന്നതുവരെ വില പിടിച്ചുനിർത്താനാണ് നീക്കം. കരുതൽ ശേഖരത്തിൽനിന്നുള്ള ഉള്ളി തിങ്കളാഴ്ച മുതൽ എഎൻസിസിഎഫിന്റെ ഔട്ട്ലെറ്റുകൾ വഴിയും മൊബൈൽ വാനുകൾ വഴിയും ചില്ലറ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു.