കോട്ടയം: മാത്യു കുഴല്നാടന് എംഎല്‍എ ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൂന്ന് ദിവസമായിട്ടും ഉത്തരമില്ലാത്ത സ്ഥിതിക്ക് വൈകിട്ട് മാധ്യമങ്ങളെ കാണുമെന്ന് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മണര്‍കാട് മണ്ഡലത്തിന്റെ ചുമതല വഹിക്കുന്നത് കുഴല്‍നാടനാണ്. വൈകിട്ട് മണര്‍കാട് വച്ചാകും എംഎല്‍എ മാധ്യമങ്ങളെ കാണുകയെന്നാണ് വിവരം.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാനും അക്കൗണ്ട് വിവരങ്ങളും ആദായനികുതി വിവരങ്ങളും പുറത്തുവിടാനും തയാറുണ്ടോ എന്നു മാത്യു കുഴല്നാടന് എംഎല്‍എ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രിയോ സിപിഎമ്മോ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാകും വൈകിട്ടത്തെ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിക്കുകയെന്നാണ് സൂചന.