കൊച്ചി: ഇരുപത്തിയൊന്നാം വയസില്‍, സംസ്ഥാനത്ത് ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗമായി നിഖിത ജോബി സത്യപ്രതിജ്ഞ ചെയ്തു. വടക്കേക്കര പഞ്ചായത്ത് മുറവന്തുരുത്ത് 11ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞടുപ്പില്‍ 228 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന നിഖിത വിജയിച്ചത്.
വാര്‍ഡ് അംഗമായിരുന്ന പിതാവ് പിജെ ബേബി വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് നിഖിത മത്സരിച്ചത്.ജേണലിസം പിജി ഡിപ്ലോമ ബിരുദധാരിയായ നിഖിത 2001 നവംബര്‍ 12നാണ് ജനിച്ചത്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍, പത്തനംതിട്ടയിലെ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ് 21ാം വയസില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022ല്‍ പാലക്കാട് ജില്ലയിലെ കൂടല്ലൂര്‍ പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഎമ്മിലെ കെ മണികണ്ഠനും 21 വയസായിരുന്നു.